27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

December 15, 2023
May 6, 2023
May 6, 2023
March 22, 2023
November 27, 2022
October 20, 2022
September 21, 2022
September 15, 2022
September 2, 2022
July 25, 2022

രാജഭരണത്തിനെതിരെ ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം

Janayugom Webdesk
ലണ്ടന്‍
September 15, 2022 9:24 pm

എലിസബത്ത് രാജ്ഞിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിനിടെ രാജ്യത്ത് രാജഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ഒരു കുടുംബത്തിന്‌ ജനങ്ങൾക്കുമേൽ രാഷ്ട്രീയാധികാരം നൽകുന്ന പ്രാകൃത സംവിധാനം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്‌. രാജ്ഞി മരിച്ചതോടെ മകൻ ചാൾസിനെ രാജാവായി പ്രഖ്യാപിച്ചത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ജനസമ്മതിയില്ലാത്ത രാജാവാണെന്നും പ്രക്ഷോഭകർ പറയുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. രാജഭരണം അവസാനിപ്പിക്കണമെന്നും മറ്റ്‌ ജനാധിപത്യ രാജ്യങ്ങളിലെന്നപോലെ പ്രസിഡന്റ്‌ രാഷ്ട്രത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്.

പ്രതിഷേധം നടത്തുന്നവരെ പൊലീസ്‌ അറസ്റ്റ് ചെയ്യുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്കോട്ട്‌ലന്‍ഡിലെ എഡിന്‍ബറയില്‍ ആന്‍ഡ്രൂ രാജകുമാരനെ തടയാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് 22 വയസുകാരനെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ചാള്‍സ് രാജാവിനെതിരെ എന്റെ രാജാവല്ല എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം നടത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ബ്രിട്ടീഷ്‌ രാജ്ഞി/ രാജാവ്‌ രാഷ്ട്രത്തലവനായുള്ള മറ്റ്‌ രാഷ്ട്രങ്ങളിലും ഈ സംവിധാനം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്‌. ഓസ്‌ട്രേലിയൻ പാർലമെന്റിലും ഇതേ വിഷയം ചര്‍ച്ചയായിരുന്നു.

Eng­lish Sum­ma­ry: Wide­spread protests against monar­chy in Britain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.