23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ലൈസന്‍സില്ല; മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ല; ഹെല്‍മറ്റില്ല; സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റില്ല; ആര്‍സി ലംഘനം: ബിജെപി എംപിക്ക് ഫൈന്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 4, 2022 3:32 pm

ബൈക്ക് റാലിക്കിടെ നിയമലംഘനത്തിന് ബിജെപി എംപി മനോജ് തിവാരിക്ക് ഫൈന്‍. ചെങ്കോട്ട മേഖലയില്‍ നടന്ന റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് മനോജ് പങ്കെടുത്തത്. ഡല്‍ഹി ട്രാഫിക് പൊലീസിന്റെയാണ് നടപടി. ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ അബദ്ധം പറ്റിയെന്ന് മനസിലായതോടെ മനോജ് തിവാരി ക്ഷമാപണം നടത്തി. വിവിധ നിയമ ലംഘനങ്ങള്‍ ഉന്നയിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെയാണ് എംപി വാഹനം ഓടിച്ചത്. മലിനീകരണം-രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. കൂടാതെ ഹെല്‍മറ്റും ഇല്ല. ഹെല്‍മെറ്റ് ഇല്ലാതെ 1000, ലൈസന്‍സില്ലാത്തത് 5000, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 10,000, ആര്‍സി ലംഘനം- 5000, ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് 5000 എന്നിങ്ങനെയാണ് ഫൈന്‍ തുക.

മറ്റൊരാളെ അനധികൃതമായി ബൈക്ക് ഓടിക്കാന്‍ അനുവദിച്ച ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പൊലീസ് പിഴ ചുമത്തിയത്തോടെ മനോജ് തിവാരി ക്ഷമാപണം നടത്തുകയും ചെയ്തു. ”ഹെല്‍മറ്റ് ധരിക്കാത്തതില്‍ ഖേദിക്കുന്നു. ഡല്‍ഹി ട്രാഫിക് പൊലീസിന് ചലാന്‍ നല്‍കും. വാഹനത്തിന്റെ വ്യക്തമായ നമ്പര്‍ പ്ലേറ്റ് ഈ ഫോട്ടോയില്‍ കാണിച്ചിരിക്കുന്നു, സ്ഥലം ചെങ്കോട്ട ആയിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. #Dri­veSafe കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നിങ്ങളെ ആവശ്യമുണ്ട്,” എന്നും പിന്നീട് എംപി ട്വീറ്റ് ചെയ്തു.

Eng­lish sum­ma­ry; no license; No pol­lu­tion cer­tifi­cate; No hel­met; No secu­ri­ty num­ber plate; RC Vio­la­tion: Fine for BJP MP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.