23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡൽഹി
June 12, 2023 9:53 am

ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോയിഡയിലെ സ്റ്റുഡിയോകളിലൊന്നിൽ നടന്ന ഫാഷൻ ഷോക്കിടെയാണ് സംഭവമുണ്ടായത്. ഫിലിം സിറ്റി ഏരിയയിലാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.

വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബി രാജെന്ന യുവാവിനാണ് പരിക്കേറ്റത്. ഇരുവരും ഫാഷൻ ഷോയിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ദാരുണ സംഭവമുണ്ടായതെന്നും പൊലീസ് അറിയിച്ചു. പരിപാടിയുടെ സംഘാടകരെ ​പൊലീസ് ചോദ്യം ചെയ്തു. ഷോക്കായി ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്.

ഈ തൂൺ സ്ഥാപിച്ചയാളെ ചോദ്യം ചെയ്തുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്ന് നോയിഡ ഡെപ്യൂട്ടി കമീഷണർ ശക്തി അവാസ്തി പറഞ്ഞു.

eng­lish sum­ma­ry; Noi­da Mod­el Dies as Light­ing Truss Falls on Her Dur­ing Ramp Walk

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.