15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 27, 2025
February 21, 2025
February 9, 2025
February 8, 2025
January 3, 2025
December 1, 2024
November 25, 2024
November 7, 2024
October 28, 2024

ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ; മാര്‍ഗരേഖ പുറത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം
December 25, 2022 12:17 pm

ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉയർന്ന പ്രതിരോധ ശേഷിയുള്ളവരിലും ആർജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം.

ലോകമെമ്പാടും കോവിഡ്, ഇൻഫ്‌ളുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇവയെ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ കോവിഡ് കേസുകൾ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാൽ ആഘോഷ സമയമായതിനാലും പുതിയ വകഭേദങ്ങൾ വരികയാണെങ്കിലും കേസുകൾ കൂടാൻ സാധ്യതയുണ്ട്. അതിനാൽ വൈറസുകൾ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാൻ വേണ്ടിയാണ് മാർഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ‑തുമ്മൽ, വായൂ സഞ്ചാരമുള്ള മുറികൾ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും.

ഇൻഫ്‌ളുവൻസയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതൽ തീവ്രമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയുമാണ്. കോവിഡ് മരണങ്ങളിലും ഇത് കാണാവുന്നതാണ്. വൈറസുകൾ കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്.എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം, പ്രായമായവരും രോഗമുള്ളവരുംനിർബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.

കോവിഡ്, ഇൻഫ്‌ളുവൻസ തുടങ്ങിയ ശ്വാസകോശ അണുബാധകൾ കൂടുതലായി പകരാൻ സാധ്യതയുള്ളത് ക്ലോസ്ഡ് സ്‌പേസ്, ക്രൗഡഡ് പ്ലൈസസ്, ക്ലോസ് കോണ്ടാക്ട് എന്നീ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളിൽ (ഉദാ: അടച്ചിട്ട മുറികൾ, മാർക്കറ്റുകൾ-കടകൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങൾ, മുഖാമുഖം വരിക) നിർബന്ധമായും ഔഷധേതര മാർഗനിർദേശങ്ങൾ പാലിക്കണം. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്.എല്ലാ പ്രായമായവരും രോഗാവസ്ഥയുള്ളവരും കോവിഡ് മുൻകരുതൽ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. കാരണം വാക്‌സിനേഷൻ കോവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കും.

ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും. അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകൾക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിർബന്ധമായും പ്രമേഹ പരിശോധന നടത്തണം.ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക. എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍

Eng­lish Summary:
Non-drug pre­ven­tive mea­sures to pre­vent res­pi­ra­to­ry infec­tions; Guide­lines released

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.