24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 2, 2025
April 1, 2025
March 18, 2025
March 12, 2025
August 27, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024

ഗവര്‍ണറെ ചാന്‍സലാറക്കിയത് കേന്ദ്ര ഉടമ്പടിയെന്ന് ആരിഫ്ഖാന്‍

തന്റെ പേഴ്സണൽ സ്റ്റാഫിനെ തീരുമാനിക്കുന്നത് താൻ തന്നെ
web desk
തിരുവനന്തപുരം
November 21, 2022 11:47 am

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാന്‍ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല ചാൻസലർ പദവിയെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് ആരിഫ് പറഞ്ഞു. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയും അനുസരിച്ചാണ്. അത് മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്നത് സർവ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956നു മുൻപേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ എന്നും ആരിഫ് പറയുന്നു.

സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചുവയ്ക്കാനാണ് സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെന്നും കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ടെന്നും ആരിഫ് ആക്ഷേപിച്ചു. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടിയല്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു. തന്റെ പേഴ്സണൽ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളിൽ നിയമലംഘനം ഇല്ലെന്നും ഗവർണർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു എന്ന ആരോപണവും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്. കെടിയുവിസിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അത് പരിശോധിക്കും. ജോലി തടയുന്നത് ക്രിമിനൽ കുറ്റം ആണ്. സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല. യോഗ്യത ഉള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം. വ്യക്തികൾക്കു പ്രാധാന്യം ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

 

Eng­lish Sam­mury: not remov­able from the post of Chan­cel­lor; Gov­er­nor arif muhamed khan

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.