22 January 2026, Thursday

Related news

January 3, 2026
August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023
March 7, 2023
February 14, 2023

താക്കീത് കൊടുത്തിട്ടും വൃത്തിയാക്കിയില്ല: ഒടുവില്‍ പൂട്ട് വീണ് പ്രമുഖ ഹോട്ടല്‍

Janayugom Webdesk
നെടുംകണ്ടം
January 20, 2023 10:14 am

വൃത്തിഹീനമായ സാഹചര്യത്തില്‍ നെടുങ്കണ്ടം കിഴക്കേക്കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളാ ഹോട്ടല്‍ അടച്ച് പൂട്ടണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന പരിശോധനയില്‍ മലിനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പരിഹാരനിര്‍ദേശങ്ങള്‍ രേഖ മൂലം നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടുവാന്‍ നോട്ടീസ് നല്‍കിയത്.


അടുക്കളയ്ക്ക് സമീപം ഡ്രെയിനേജ് ടാങ്ക് പൊട്ടി ഒഴുകിയ നിലയിലും പച്ചക്കറി അവശിഷ്ടങ്ങള്‍ അടക്കം ജൈവ മാലിന്യങ്ങള്‍ അഴുകിയും ദുര്‍ഗന്ധം വമിക്കുന്ന രീതിയിലും കാണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മുണ്ടിയെരുമ കല്ലാര്‍ പട്ടംകോളനി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ നേത്യത്വം നല്‍കി.

Eng­lish Sum­ma­ry: Not cleaned despite warn­ing: Promi­nent hotel final­ly shut down

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.