26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024

ഇഡിക്ക് വീണ്ടും തിരിച്ചടി: തോമസ് ഐസക്കിനെ വിളിച്ചുവരുത്തരുതെന്ന് കോടതി

Janayugom Webdesk
കൊച്ചി
December 7, 2022 10:09 pm

മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരായ ഇഡി നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഐസക്കിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞ ഹൈക്കോടതി രണ്ട് മാസത്തേയ്ക്ക് അദ്ദേഹത്തിന് സമൻസ് അയക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു. കിഫ്ബിക്കെതിരായ തുടർനടപടികളും തടഞ്ഞു. ഇഡി തനിക്കയച്ച നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവ്.
കേസിൽ റിസർവ് ബാങ്കിനെ സ്വമേധയാ കക്ഷി ചേർത്ത കോടതി ആർബിഐക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. റിസർവ് ബാങ്കിന്റെ വാദം കൂടി കേട്ടശേഷമാകും അന്തിമവിധി. തോമസ് ഐസക്കിന് തുടർച്ചയായി സമൻസ് അയക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ഹൈക്കോടതി ഇടപെടേണ്ട സാഹചര്യമില്ലാത്തതിനാൽ ഇഡിയുടെ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. 

അന്വേഷണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാതെ ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് നിയമസാധുതയില്ലന്ന് ഹർജിക്കാര്‍ വാദിച്ചു. മസാല ബോണ്ട് ഇറക്കിയത് ആർബിഐയുടെ അനുവാദത്തോടെയും നിയമങ്ങൾ അനുസരിച്ചുമാണ്. ആർബിഐയ്ക്ക് സമയാസമയങ്ങളിൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. ബോണ്ട് ഇറക്കിയതിൽ അപാകതയുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അധികാരം ആർബിഐക്കാണെന്നും ഇഡിക്ക് അല്ലെന്നും കിഫ്ബി വ്യക്തമാക്കിയിരുന്നു. കേസ് നവംബർ 16ന് വീണ്ടും പരിഗണിക്കും. 

കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം ആരോപിച്ച് തോമസ് ഐസക്കിന് രണ്ടു തവണ ഇഡി സമൻസ് അയച്ചിരുന്നു. ആദ്യത്തെ സമൻസിൽ നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട ഇഡി, രണ്ടാമത്തേതിൽ തോമസ് ഐസക്കിന്റെ വ്യക്തിഗതവിവരങ്ങളാണ് തേടിയത്. ഈ സമൻസുകൾ സ്വകാര്യതയിലേക്കുളള കടന്നു കയറ്റമാണെന്നും അവ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. മസാല ബോണ്ടുകൾ ഇറക്കിയതിൽ ഫെമ നിയമം ലംഘിച്ചെന്നാരോപിച്ച് ഒന്നരവർഷമായി ബുദ്ധിമുട്ടിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കിഫ്ബി ഹർജി നൽകിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യമിട്ട് ആരംഭിച്ച ഇഡിയുടെ നീക്കത്തിന് കോടതിയുടെ ഇടക്കാല ഉത്തരവ് തിരിച്ചടിയായി. 

Eng­lish Sum­ma­ry: not to sum­mon Thomas Isaac; Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.