10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 5, 2025
January 5, 2025
January 2, 2025
January 1, 2025

ഭാരത് ജോഡോ യാത്രകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ല:പി സി ചാക്കോ

Janayugom Webdesk
September 11, 2022 12:42 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. യാത്ര കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ മാത്രമാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ സാധിക്കുന്ന ദേശീയ രാഷ്ട്രീയ നേതാവ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ്.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 പാര്‍ട്ടികള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണെന്നും പിസി ചാക്കോ പറഞ്ഞു. എന്‍സിപി എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു പ്രതിഫലനവും സൃഷ്ടിക്കില്ല. കോണ്‍ഗ്രസ് മരിച്ചിട്ടില്ല, ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമാണ് യാത്ര.

ദേശീയതലത്തില്‍ പ്രതിപക്ഷത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുന്ന ഏക നേതാവ് ശരദ് പവാര്‍ ആണെന്നും പിസി ചാക്കോ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം വേണമെന്നാണ് എന്‍സിപിയുടെ നിലപാട്. ഇതിനിടെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പിസി ചാക്കോ രംഗത്തുവന്നിരിക്കുന്നത്. രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും തോറ്റ കോണ്‍ഗ്രസ് തിരിച്ചുവരാന്‍ ശ്രമിക്കുകയാണെന്നും പിസി ചാക്കോ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നും ചാക്കോ പറഞ്ഞു. അവസാന ബസ് ആണ് വരാന്‍ പോകുന്നത്. അത് മിസ് ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യം നിലനിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി. രണ്ടാംതവണ അദ്ദേഹത്തെ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍.കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിച്ച് ഇന്ന് കേരളത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 

അടുത്ത 19 ദിവസം കേരളത്തിലാകും യാത്ര. ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര ശേഷം കര്‍ണാടകയിലേക്ക് കടക്കും. 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് യാത്ര അവസാനിക്കുക. അഞ്ച് മാസം നീളുന്ന യാത്ര ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായിട്ടാണ് വിലയിരുത്തുന്നത്.

Eng­lish Sum­ma­ry: Noth­ing will hap­pen in Indi­an pol­i­tics with Bharat Jodo Yatra: PC Chacko

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.