20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2022 1:31 pm

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും, ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം.

പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ്. 19ന് പ്രഖ്യാപനവും. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അതേസമയം ഇരട്ടപദവിയില്‍ തര്‍ക്കം നടക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Noti­fi­ca­tion for Con­gress Pres­i­dent Elec­tion has been released

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.