
വൃത്തിയുള്ള പൊതുവിടങ്ങൾ സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. താലൂക്ക് ഓഫിസ് പരിസരം മന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ച് പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകൾ പൊതുവിട ശുചീകരണ ദിവസമായി ആചരിക്കുകയാണ് സംസ്ഥാന സർക്കാർ. മാലിന്യസംസ്കരണത്തിലും ശുചിത്വ പരിപാലനത്തിലുമെല്ലാം കേരളം കൈവരിക്കുന്ന മാതൃകാപരമായ നേട്ടം സുസ്ഥിരമായി നിലനിർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിന് ഏറെ പരിമിതികൾ നിലനിൽക്കുമ്പോഴും പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക വഴി തെരുവുനായ ശല്യവും പകർച്ചവ്യാധികളും കുറയ്ക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ ഹരിതകർമ്മസേനയുടെ പങ്ക് വലുതാണ്. ഒരു വർഷം കൊണ്ട് 1.26 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശരിയായ സംസ്കരണത്തിന് വിധേയമാക്കാൻ സാധിച്ചു. കേരളത്തിന്റെ മാലിന്യസംസ്കരണവും ഹരിത കർമ്മ സേനയുടെ പ്രവർത്തനവും പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉന്നത തല സംഘങ്ങൾ എത്തുന്നു. കഴിഞ്ഞവർഷം 1,370നു മുകളിൽ ഉണ്ടായിരുന്ന കേരളത്തിലെ നഗരസഭകളുടെ റാങ്കിങ് ഈ വർഷം നൂറിൽ താഴെ എട്ട് നഗരസഭകളും ആയിരത്തിനു താഴെ ഭൂരിപക്ഷം നഗരസഭകളും റാങ്ക് നേടിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.