18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
November 8, 2024
November 2, 2024
October 5, 2024
October 4, 2024
September 27, 2024
September 5, 2024
August 22, 2024
August 18, 2024
July 19, 2024

വര്‍ണാഭമായി ഓണം ഘോഷയാത്ര; ദൃശ്യങ്ങള്‍ കാണാം

Janayugom Webdesk
September 12, 2022 9:55 pm

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് നടന്ന വര്‍ണാഭമായ ഘോഷയാത്രയോടെ പരിസമാപ്തി. വെള്ളയമ്പലത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. മന്ത്രിമാരായ അഡ്വ.കെ രാജന്‍, മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ പങ്കെടുത്തു.

വെള്ളയമ്പലത്തുനിന്ന് കിഴക്കേകോട്ടവരെ നടന്ന ഘോഷയാത്രയില്‍ എഴുപത്തിയഞ്ചോളം നിശ്ചലദൃശ്യങ്ങള്‍ അണിനിരന്നു. നൂറുകണക്കിന് കലാസാംസ്കാരിക സംഘടനകളും ആയിരത്തിലേറെ കലാകാരന്മാരും ഘോഷയാത്രയ്ക്ക് ഭംഗികൂട്ടി. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ സമ്മാനവിതരണം നടന്നു. നടന്‍ ആസിഫലി മുഖ്യാതിഥിയായി.

ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്‍ പകര്‍ത്തിയ ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങള്‍ കാണാം.

ഓണം ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.