രാധയുടെയും കൃഷ്ണന്റെയും അശ്ലീലചിത്രം വിറ്റെന്നാരോപിച്ച് ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ പരാതി. ബംഗളുരുവിലെ ഹിന്ദു ജനജാഗൃതി സമിതിയാണ് ബംഗളുരുവിലെ സുബ്രഹ്മണ്യനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ആമസോണിന്റെ ജന്മാഷ്ടമി വില്പനയിലടക്കം ഈ ചിത്രം വില്പനയ്ക്കുണ്ടായിരുന്നെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
ബോയ്‌ക്കോട്ട് ആമസോണ്‍, ബോയ്‌ക്കോട്ട് എക്‌സോട്ടിക് ഇന്ത്യ തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററിലടക്കം പ്രചരിക്കുന്നുണ്ട്. ഇന്‍കൊളോഗി സ്‌റ്റോര്‍ എന്ന സെല്ലര്‍ ആണ് ചിത്രം വില്പനയ്‌ക്കെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ചിത്രം ഇപ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. വിഷയത്തില്‍ ആമസോണ്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
English Summary:Obscene image of Radha and Krishna sold; Complaint against Amazon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.