വാഗമണ്ണില്‍ ഓഫ് റോഡ് റൈഡിനെതിരെ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കേസ്. അനുമതി ഇല്ലാതെ അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. കളക്ടര്‍ നിരോധിച്ച റേസില്‍ പങ്കെടുത്തതിനാണ് ജോജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്.
സംഘടകര്‍ക്കെതിരെയും സ്‌ഥലം ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇടുക്കിയില്‍ ഓഫ് റോഡ് റെയ്സുകള്‍ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പും വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തവര്‍ക്കെതിരെ നോട്ടീസ് നല്‍കും. അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതിനാണ് കേസ്. ജോയിന്‍റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചു.
English Summary:Off-road ride; Joju George was driving at the scene of an earlier accident
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.