രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ച ഒല ഓഗസ്റ്റ് 15ന് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി വരെ കാര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്പോര്‍ട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒല ഇലക്ട്രിക്കലിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് സിഇഒ വരാനിരിക്കുന്ന ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. വരാനിരിക്കുന്നത് 2‑ഡോര്‍ സ്പോര്‍ട്സ് കാര്‍ ആയിരിക്കുമെന്ന് പ്രവചമുണ്ടായിരുന്നെങ്കിലും 4‑ഡോര്‍ സെഡാനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്‌റ്റൈലിന് ഊന്നല്‍ നല്‍കുന്ന മോഡലില്‍ യു ആകൃതിയിലുള്ള ഹെഡ്ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നല്‍കിയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
English summary; Ola’s electric car to be launched tomorrow; 500 km on a single charge
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.