23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
September 22, 2024
September 11, 2024
September 5, 2024

സുരക്ഷയ്ക്കായി വാതിലിൽ നൽകിയ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു

Janayugom Webdesk
ചെന്നൈ
August 30, 2022 8:37 am

സുരക്ഷയ്ക്കായി വീട്ടുവാതിലിൽ നൽകിയ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. അൻപഴകി(68)യാണ് മരിച്ചത്. തമിഴ്നാട് മയിലാടും തുറയിലാണ് സംഭവം. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ സുരക്ഷയ്ക്കുവേണ്ടിയാണ് വാതിലില്‍ വൈദ്യുതി കണക്ഷൻ നൽകിയത്.

സ്വന്തമായാണ് ഇവര്‍ വയർ ഉപയോഗിച്ച് ഇരുമ്പ് വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. പുലർച്ചെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ മറന്ന് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.

രാവിലെ ഏറെ നേരമായിട്ടും അൻപഴകി വീടിന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ച അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Eng­lish Summary:old woman died of shock from the elec­tri­cal con­nec­tion pro­vid­ed at the door for safety

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.