24 December 2024, Tuesday
KSFE Galaxy Chits Banner 2

ബ്രിട്ടനില്‍ ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ്; രാജ്യത്ത് പുതുതായി 12,133 രോഗികള്‍

Janayugom Webdesk
ലണ്ടന്‍
December 20, 2021 3:20 pm

ബ്രിട്ടനില്‍ ഒമിക്രോണ്‍ കേസുകള്‍ കുത്തനെ വര്‍ധിച്ചു.പുതുതായി 12,133 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 37,101 ആയി ഉയര്‍ന്നു.

ഞായറാഴ്ച ബ്രിട്ടനില്‍ 82,886 പേര്‍ക്കാണ് പുതിയതായ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് .പുതിയ കേസുകളില്‍ 60 ശതമാനവും ഒമൈക്രോണ്‍ ആണെന്ന് യുകെ ആരോഗ്യമന്ത്രി സാജിദ് ജാവേദ് അറിയിച്ചു. 

കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. ആശുപത്രിയില്‍ രോഗികളുടെ എണ്ണം ഉയരുന്നതും ജീവനക്കാരുടെ ദൗര്‍ലഭ്യവും ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍ അറിയിച്ചു.
Eng­lish summary;rise omi­cron cas­es in britain
You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.