കോറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്‍റെ ഭാര്യക്കുമാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച 41കാരനും 37കാരിയും ഐസലോഷനിൽ ആണെന്ന് സാവോപോളോ സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടറിയേറ്റ് അറിയിച്ചു.ഇതോടെ, ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായ് ബ്രസീല്‍ മാറി.
നവംബർ 23നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 41കാരൻ ബ്രസീലിൽ മടങ്ങിയെത്തിയത്. നെഗറ്റീവ് കോവിഡ് പരിശോധനാ ഫലവുമായാണ് ഇയാൾ രാജ്യത്തെത്തിയത്. എന്നാൽ, ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദമ്പതികൾ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ഇരുവർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് ബ്രസീൽ. കോവിഡ് മഹാമാരിയിൽ ബ്രസീലിൽ 6 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
ആസ്ട്രേലിയ, ആസ്ട്രിയ, ബെൽജിയം, ബോട്സ്വാന, കാനഡ, ചെക് റിപബ്ലിക്, ഡെന്മാർക്, ഫ്രാൻസ്, ജർമനി, ഹോങ്കോങ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, നെർലൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, യു.കെ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് വിവിധ രാജ്യങ്ങൾ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചും അതിർത്തികൾ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
english summary;Omicron confirmed for couple in brazil
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.