ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ ഒമിക്രോണ്‍ മരണവും റിപ്പോര്‍ട്ട് ചെയ്തു.
88 വയസുകാരനാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. രണ്ട് ഡോസ് വാക്സിനും എടുത്തിരുന്ന ഇയാള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ 10,000 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6324 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂ സൗത്ത് വെയില്‍സിലാണ്. ഇതില്‍ 55 പേര്‍ അത്യാഹിത വിഭാഗത്തിലും 520 പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഓസ്ട്രേലിയയില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് ഇവ കൂടുതല്‍ ശക്തമാക്കുകയായിരുന്നു.
English Summary: Omicron death in Australia
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.