13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025

ഒമിക്രോണ്‍; ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 16, 2021 10:54 am

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി. നാല് പേര്‍ക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥികരീകരിച്ചത്. ഇന്ന് രാവിലെ 11ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡി എം ഒമാരും യോഗത്തില്‍ പങ്കെടുക്കുന്നത്. രോഗികളുമായി സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകളാണ് ആരോഗ്യവകുപ്പ് പരിശോധിക്കാന്‍ തീരുമാനിച്ചത്. രോഗലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. സംസ്ഥാനത്ത് അഞ്ച് പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേസിലെ സമ്പർക്കത്തിലുൾപ്പെടുന്നവരാണ് രണ്ട് പേർ. മറ്റ് രണ്ട് പേർ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. എറണാകുളം സ്വദേശി കോംഗോയിൽ നിന്നും തിരുവനന്തപുരം സ്വദേശി യുകെയിൽ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് 22 വയസുള്ള പെൺകുട്ടിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

ENGLISH SUMMARY:Omicron; Health Min­is­ter con­venes high-lev­el meeting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.