21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 5, 2024
November 4, 2024
November 3, 2024
October 30, 2024

പൊതുവേദിയിലും അല്പത്തരം കാട്ടി ഷാഫി പറമ്പിലും, രാഹുല്‍ മാങ്കൂട്ടത്തിലും

Janayugom Webdesk
തിരുവനന്തപുരം
November 3, 2024 2:54 pm

പാലക്കാട് മണ്ഡലത്തിലെ ഒരു കല്യാണവീട്ടിലെത്തിയ ഷാഫി പമ്പില്‍ എംപിയും, ഉപതെര‍ഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലുമാണ് തങ്ങളുടെ അല്പത്തരം കാട്ടി സ്വയം ഇളഭ്യരായിരിക്കുന്നത്.

കല്യാണ വീട്ടില്‍വെച്ച് ഇരുവരേയും കണ്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ പി സരിന്‍ കൈകൊടുക്കാന്‍ ശ്രമിച്ചപ്പോളാണ് അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തില്‍ ഷാഫിയും, രാഹുലും പെരുമാറിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും മുന്‍ പാലക്കാട് എംഎല്‍എ കൂടിയായ ഷാഫി പറമ്പിലിന്റെയും വീഡിയോയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.പുറത്ത് വന്നിരിക്കുന്ന വീഡിയോയില്‍ വിവാഹവീട്ടില്‍ വോട്ട് തേടിയെത്തിയ ഇരു വിഭാഗം നേതാക്കളും കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനോട് സൗഹൃദം പങ്കിടുന്നത് കാണാം.

ഇതിനിടയില്‍ സരിന്‍, ഷാഫി പറമ്പിലിന്റെ തോളില്‍ തട്ടി സംസാരിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഷാഫി പറമ്പില്‍ സരിനെ ശ്രദ്ധിക്കാതെ പോകുന്നതും വീഡിയോയില്‍ ഉണ്ട്.തുടര്‍ന്ന് സരിന്‍ രാഹുലിനെയും ഷാഫി പറമ്പിലിന്റെയും പേരുകള്‍ മാറി മാറി വിളിച്ച് ഹസ്തദാനത്തിനായി കൈ നീട്ടുന്നുണ്ടെങ്കിലും ഇരുവരും ഇത് അവഗണിക്കുകയായിരുന്നു.സരിന്‍ പലതവണ രാഹുലിന്റെ പേര് വിളിച്ചു.കേള്‍ക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിന്‍ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിന്‍, തനിക്കതില്‍ കുഴപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം. ഗോപിയേട്ടനും ഞാനും നില്‍ക്കുന്നു.ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഞാന്‍ അടുത്ത് നില്‍ക്കുന്നു. ഗോപിയേട്ടന്‍ ചെയ്തതും ഞാന്‍ ചെയ്തതും തമ്മില്‍ എന്താ വ്യത്യാസം എന്ന് ഞാന്‍ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇല്ല എന്നായിരുന്നു മറുപടി.

രാഹുല്‍ എന്നെ കണ്ടിട്ടേയില്ലസരിന്‍ വിശദീകരിച്ചു.കല്യാണവേദിയിലെത്തിയ സരിന്‍ നേരിട്ട് ചെന്ന് വധൂവരന്മാരെ കണ്ടു.പിന്നാലെ എവി ഗോപിനാഥും ഇവിടെയെത്തി. ഇരുവരും സംസാരിച്ച് വധൂവരന്മാരെ കണ്ട് വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുല്‍ ഷാഫിക്കൊപ്പം എത്തിയത്. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.