3 July 2024, Wednesday
KSFE Galaxy Chits

ഓണക്കിറ്റ് വിതരണം മൂന്ന് വരെ നീട്ടി

Janayugom Webdesk
തിരുവനന്തപുരം
August 31, 2021 10:30 pm

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം മൂന്ന് വരെ നീട്ടി. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ലെന്ന പരാതി ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കിടപ്പ് രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

വിവിധ കാരണങ്ങളാൽ ഓണക്കിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾ വെള്ളിയാഴ്ചയ്ക്കകം കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്നും ഇതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിവരെ 85,99,221 കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
eng­lish summary;Onakit dis­tri­b­u­tion extend­ed to three
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.