22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 17, 2025
January 20, 2025
December 26, 2024
December 14, 2024
November 2, 2024
October 5, 2024
September 5, 2024
June 24, 2024
June 17, 2024
April 26, 2024

ഓണം: കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍

Janayugom Webdesk
തിരുവനന്തപുരം
September 4, 2022 3:35 pm

ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.ഈ വണ്ടികളില്‍ തത്കാല്‍ നിരക്കാണ് ഈടാക്കുക.
മൈസൂരുവില്‍ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയില്‍ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേകസര്‍വീസ്ഹൈദരാബാദ്- തിരുവനന്തപുരം വണ്ടി (07119) സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് 6.15ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാത്രി 11.45‑ന് തിരുവനന്തപുരത്തെത്തും.

തിരിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 10 മണിക്ക് പുറപ്പെട്ട് സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൈദരാബാദിലെത്തും.മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05‑ന് കെഎസ്ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും.

തിരിച്ച് സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45‑ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15‑ന് മൈസൂരുവിലെത്തും.യശ്വന്ത്പുര്‍— കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10‑ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരിലെത്തും.

Eng­lish Summary:Onam: Three spe­cial trains to Kerala

You may also like this video:

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.