23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

Janayugom Webdesk
ഭോപ്പാല്‍
August 10, 2023 10:01 pm

ചായ കുടിച്ചതിന് പിന്നാലെ ഒന്നര വയസുള്ള കുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ആണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. ചായ നല്‍കിയതിന് ശേഷം മകന്‍ രാജക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെന്നാണ് അമ്മ പറയുന്നത്. തുടര്‍ന്ന് മകനെ 22 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

പിതാവ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ കുട്ടി സിംറോളിലെ അമ്മയുടെ വീട്ടിലായിരുന്നു. അതേസമയം കുട്ടിയുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയെ മരിച്ചിരുന്നുവെന്നം അതിനാല്‍ മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി മല്‍പാനി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മാതാവിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ചായ കൊടുത്തത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് അമ്മ പൊലീസിനോട് പറയുന്നത്. 

Eng­lish Summary;One-and-a-half-year-old baby dies after drink­ing tea; The police called it a mystery

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.