9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 7, 2025
April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 3, 2025
April 2, 2025

രാജ്യത്ത് നാലിലൊരാള്‍ക്ക് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2022 9:51 pm

കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ ഫലമായി രാജ്യത്ത് നാലിലൊന്നുപേര്‍ക്ക് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുന്നുവെന്ന് പഠനം. രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ പണമില്ലാത്തതിന്റെ പേരില്‍ ഭക്ഷണം ഒഴിവാക്കുകയോ, ആവശ്യമായതില്‍ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുകയോ, രാത്രി വിശന്ന് ഉറങ്ങുകയോ ചെയ്യുന്നുണ്ടെന്നാണ് പഠനത്തിലൂടെ വ്യക്തമാകുന്നത്. റൈറ്റ് ടു ഫുഡ് ക്യാമ്പയിന്‍ എന്ന സംഘടന സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി 14 സംസ്ഥാനങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 66 ശതമാനം പേര്‍, തങ്ങളുടെ വരുമാനത്തില്‍ കോവിഡിനെത്തുടര്‍ന്ന് ഇടിവുണ്ടായെന്ന് വ്യക്തമാക്കി. എണ്‍പത് ശതമാനത്തോളം പേര്‍ വിവിധ തരത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്നും 25 ശതമാനത്തോളം പേര്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്നുമാണ് സര്‍വേയിലൂടെ വ്യക്തമായത്. പൊതുവിതരണ സംവിധാനത്തിലൂടെയും, കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) യിലൂടെയും ലഭിക്കുന്ന ധാന്യമാണ് ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള ഏക ഭക്ഷണ സ്രോതസെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പിഎംജികെഎവൈ പദ്ധതി മാര്‍ച്ച് മാസത്തോടെ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, രാജ്യത്ത് പട്ടിണി കൂടുതല്‍ തീവ്രമാകുമെന്നാണ് റൈറ്റ് ടു ഫുഡ് ക്യാമ്പയിന്‍ വ്യക്തമാക്കുന്നത്. പിഎംജികെഎവൈ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റൈറ്റ് ടു ഫുഡ് ക്യാമ്പയിന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ പദ്ധതി തുടരണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവിതരണ സംവിധാനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കണമെന്നും റൈറ്റ് ടു ഫുഡ് ക്യാമ്പയിന്‍ ആവശ്യപ്പെട്ടു.

eng­lish sum­ma­ry; One-fourth of the coun­try has severe food insecurity

you may also like this video;

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.