20 May 2024, Monday

Related news

May 18, 2024
May 12, 2024
May 6, 2024
April 24, 2024
March 26, 2024
March 20, 2024
March 13, 2024
March 12, 2024
March 4, 2024
March 3, 2024

യുഎസില്‍ അഞ്ഞൂറില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു

Janayugom Webdesk
വാഷിങ്ടണ്‍:
September 16, 2021 7:17 pm

ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനത്തിനൊപ്പം മൂന്നാം തരംഗം ആഞ്ഞടിച്ച അമേരിക്കയില്‍ അഞ്ഞൂറില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരം വരെ 6,64,000 പേര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനവും കുറഞ്ഞ വാക്സിനേഷന്‍ നിരക്കുമാണ് അമേരിക്കയിലെ കോവിഡ് മരണനിരക്ക് ഉയരാനുള്ള കാരണം. 

വാക്സിനേഷന്‍ നിരക്ക് താരതമ്യേനെ കുറഞ്ഞ തെക്കന്‍ സംസ്ഥാനങ്ങളിലാണ് മരണനിരക്കും കൂടുതല്‍. അമേരിക്കയിലെ നാലില്‍ ഒന്ന് ആശുപത്രിയിലും ഐസിയു കിടക്കകള്‍ 95 ശതമാനത്തിലധികം നിറഞ്ഞ അവസ്ഥയിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 40 ശതമാനം വാക്സിനേഷന്‍ നിരക്കുള്ള അലബാമയിലെ ആശുപത്രികളിലൊന്നിലും ഐസിയു കിടക്കകള്‍ ഇല്ലെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. 

ബിസിനസുകാരനായ റെ ഡിമോനിയ എന്നായാള്‍ക്ക് ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ഐസിയു ബെഡിനു വേണ്ടി മൂന്ന് സംസ്ഥാനങ്ങളിലെ 43 ആശുപത്രികളില്‍ അന്വേഷണം നടത്തിയെന്നും ഒടുവില്‍ 200 മൈല്‍ അകലെയുള്ള മിസിസിപ്പിയില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞ് വ്യോമമാര്‍ഗം എത്തിച്ചുവെങ്കിലും സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം മരിച്ചതായി കുടുംബാംഗങ്ങളുടെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. ദയവായി വാക്സിന്‍ സ്വീകരിക്കുക, അല്ലാത്തപക്ഷം അടിയന്തരഘട്ടങ്ങളില്‍ അല്ലാതെ ആശുപത്രി സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. 

വാഷിങ്ടണിലെ വാക്സിനേഷന്‍ നിരക്ക് 60 ശതമാനമാണ്. ഇവിടെ ഇദാഹൊയില്‍ നിന്നുള്ള രോഗികള്‍ക്കും ചികിത്സ നല്‍കാന്‍ കഴിയുന്നുണ്ട്. 40 ശതമാനമാണ് ഇദാഹോയിലെ വാക്സിനേഷന്‍ നിരക്ക്. എന്നാല്‍ ഫ്ലോറിഡയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:One in five peo­ple in the U.S. dies from covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.