19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 13, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

റഷ്യന്‍ സൈനിക നടപടിക്ക് ഒരു മാസം; ആഗോള പിന്തുണ വേണമെന്ന് ഉക്രെയ്ന്‍

Janayugom Webdesk
കീവ്
March 24, 2022 9:46 pm

ഉക്രെയ്‌നിലെ റഷ്യൻ സൈനിക നടപടി ആരംഭിച്ചിട്ട് ഒരു മാസം. ആദ്യ ദിവസങ്ങളില്‍ തന്നെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇനിയും ഉക്രെയ്‌നിലെ പ്രധാന നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കീവ്, മരിയുപോള്‍, കര്‍കീവ് തുടങ്ങിയ നഗരങ്ങളിലെല്ലാം രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. അതേസമയം ലോകരാജ്യങ്ങള്‍ ഉക്രെയ്‌നെ പിന്തുണയ്ക്കണമെന്നും ഒരോ വ്യക്തികളുടേയും ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് ഉക്രെയ്‌നിലേതെന്നും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി നാറ്റോ രാജ്യങ്ങളോട് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 

റഷ്യയുടെ യുദ്ധം ഉക്രെയ്‌നെതിരെ മാത്രമല്ലെന്നും അത് സ്വാതന്ത്ര്യത്തിനെതിരെയുള്ള യുദ്ധമാണെന്നും സെലൻസ്കി പ്രതികരിച്ചു. അതിനാലാണ് യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 24നാണ് ഉക്രെയ്നെതിരായ അധിനിവേശം റഷ്യ ആരംഭിച്ചത്. ഉക്രെയ്ന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് റഷ്യയുടെ ലക്ഷ്യമെന്നും ഉക്രെയ്‍ൻ ജനതയുടെ ജീവന് ആപത്തില്ലെന്നുമാണ് റഷ്യ ആവര്‍ത്തിച്ചു പറയുന്നത്. വിവിധ ഉക്രെയ്ന്‍ നഗരങ്ങളില്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry; One month for Russ­ian mil­i­tary action; Ukraine calls for glob­al support
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.