23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
October 29, 2024
October 13, 2024
October 8, 2024
September 27, 2024
September 17, 2024
September 10, 2024
September 4, 2024
August 23, 2024

ചായയ്ക്കും എണ്ണക്കടിക്കും അഞ്ചുരൂപ മാത്രം; ഇത് മൊയ്തീൻ കോയയുടെ കാലിക്കറ്റ് തട്ടുകട

Janayugom Webdesk
കോഴിക്കോട്
August 6, 2022 3:30 pm

പുറത്തൊരു ഹോട്ടലിൽ കയറിയാൽ സാധാരണക്കാരന്റെ ചങ്ക് പൊള്ളുന്ന കാലമാണ്. ചായയ്ക്കും എണ്ണക്കടികൾക്കും കടകളിലിപ്പോൾ പന്ത്രണ്ട് രൂപയാണ്. എന്നാൽ ട്ടാഞ്ചേരി ചാത്തനിറമ്പത്ത് മൊയ്തീൻ കോയയുടെ കാലിക്കറ്റ് തട്ടുകടയിൽ അഞ്ചു രൂപ മാത്രമാണ് ചായയ്ക്കും കടിക്കും. പാചക വാതകത്തിനും മറ്റ് സാധനങ്ങൾക്കുമെല്ലാം വില കുതിച്ചു കയറുമ്പോൾ ചായക്കടക്കാർക്കും വില വർധിപ്പിക്കാതെ നിർവ്വഹമില്ല. എന്നാൽ പ്രയാസങ്ങളേറെയുണ്ടെങ്കിലും മടവൂർ പഞ്ചായത്തിലെ മൊയ്തീൻ കോയയുടെ കടയിൽ വിലയിൽ മാറ്റമൊന്നുമില്ല.

ചായയും കടിയും മാത്രമല്ല 20 രൂപയ്ക്ക് ചോറും 40 രൂപയ്ക്ക് ബിരിയാണിയും ഇവിടെ നിന്ന് കഴിക്കാം. കഴിഞ്ഞ 38 വർഷങ്ങളായി കുറഞ്ഞ പണത്തിനാണ് വിശന്നെത്തിയവരെ ഊട്ടിക്കൊണ്ടിരിക്കുന്നത്. ഗത്യന്തരമില്ലാതെ ചില വർധനവ് വന്നതൊഴിച്ചാൽ വിലക്കയറ്റം ഈ ഹോട്ടലിലില്ല. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ് മൊയ്തീൻ കോയയും കുടുംബവും കഴിയുന്നത്. ഇതിനിടയിൽ രണ്ട് പെൺമക്കളുടെ വിവാഹവും നടന്നു.

ജീവിത ചെലവുകൾ വർധിക്കുകയാണെങ്കിലും വില വർധിപ്പിക്കാൻ ഇദ്ദേഹത്തിന് തീരുമാനമില്ല. ഇതേ വിലയിൽ രുചികരമായ ഭക്ഷണം വിളമ്പാൻ തന്നെയാണ് മൊയ്തീൻ കോയയുടെ തീരുമാനം. കോവിഡ് മഹാമാരി വലിയ പ്രതിസന്ധി സൃഷ്ടിച്ച കാലത്ത് പോലും ഈ കടയായിരുന്നു പലർക്കും ആശ്വാസം. നാട്ടുകാരുടെ പൂർണ്ണ പിന്തുണയും സ്നേഹവുമാണ് തന്റെ വിജയമെന്നാണ് മൊയ്തീൻ കോയ പറയുന്നത്. കുറഞ്ഞ വിലയിൽ രുചികരമായ ഭക്ഷണം ലഭിക്കുന്ന മൊയ്തീൻ കോയയുടെ കട നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്.

Eng­lish summary;Only five rupees for tea and snacks

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.