26 June 2024, Wednesday
KSFE Galaxy Chits

പ്രതിപക്ഷത്തിന്റെ നുണക്കിറ്റ് വീണ്ടും പാളി; ഓണക്കിറ്റ് വിതരണത്തില്‍ മികച്ച നേട്ടം

Janayugom Webdesk
തിരുവനന്തപുരം
August 20, 2021 9:54 pm

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ നുണക്കിറ്റ് വീണ്ടും പാളി. ഓണക്കിറ്റ് വിതരണത്തില്‍ ഭക്ഷ്യവകുപ്പ് കൈവരിച്ചത് മികച്ച നേട്ടം.

ഇന്നലെ രാത്രി 8.30 വരെയുള്ള കണക്കുകള്‍ പ്രകാരം 69,72,668 കാര്‍ഡുടമകള്‍ കിറ്റ് വാങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ആകെ റേഷന്‍ കാര്‍ഡുകളുടെ 81.30 ശതമാനമാണിത്. ഇതോടെ കോവിഡ് പ്രതിസന്ധി കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ കരിനിഴലില്‍ നിര്‍ത്താനുള്ള പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും കുപ്രചരണങ്ങളാണ് വീണ്ടും തകര്‍ന്നടിഞ്ഞത്.

എഎവൈ വിഭാഗത്തില്‍ 94.28 ശതമാനം പേരും (5,51,480 കിറ്റുകള്‍), പിഎച്ച്എച്ച് വിഭാഗത്തില്‍ 89.23 ശതമാനം പേരും (29,11,374 കിറ്റുകള്‍), എന്‍പിഎന്‍എസ് വിഭാഗത്തില്‍ 71.51 ശതമാനം പേരും (16,73,062 കിറ്റുകള്‍), എന്‍പിഎസ് വിഭാഗത്തില്‍ 76.87 ശതമാനം പേരും (18,36,657 കിറ്റുകള്‍) ഇതുവരെ ഓണക്കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 90 ശതമാനത്തിലധികം കിറ്റുകളും വിതരണം ചെയ്തു. ആലപ്പുഴ, കൊല്ലം, കോട്ടയം. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ 80 ശതമാനത്തിന് മുകളിലും വിതരണം സാധ്യമായിട്ടുണ്ട്. 100 ശതമാനം കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ താലൂക്കുകളും നിരവധിയുണ്ട്. ആകെ റേഷന്‍ കാര്‍ഡുകളില്‍ നിന്നും കിറ്റ് വാങ്ങുന്നവരുടെ ശരാശരി എണ്ണം 83.5 ലക്ഷമാണ്. ശരാശരി കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇനി കിറ്റ് വാങ്ങാനുള്ളത് 14 ലക്ഷത്തോളം പേര്‍ മാത്രമാണ്. മുന്‍ഗണനേതര വിഭാഗത്തിലുള്ളവരാണ് വാങ്ങാനുള്ളവരില്‍ അധികവും. കഴിഞ്ഞ വര്‍ഷവും മുന്‍ഗണനേതര വിഭാഗത്തിലുള്ളവര്‍ക്ക് ഓണത്തിന് ശേഷം കിറ്റ് വാങ്ങാന്‍ അവസരം നല്‍കിയിരുന്നു.

Eng­lish sum­ma­ry; Oppo­si­tion lies again; Excel­lent achieve­ment in Onakit distribution

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.