18 May 2024, Saturday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

കെ റെയില്‍പദ്ധതിയോടുള്ള എതിര്‍പ്പ് ;കോണ്‍ഗ്രസിന്‍റെ കള്ളത്തരങ്ങള്‍ പുറത്തുവരുന്നു

Janayugom Webdesk
തിരുവനന്തപുരം
March 26, 2022 10:48 am

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ യുഡിഎഫ് പ്രത്യേകിച്ചും കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ പൊളിയുന്നു. കോണ്‍ഗ്രസും-ബിജെപിയിലെ ഒരു വിഭാഗവുമാണ് ഇതിനു പിന്നിലെന്നു തെളിഞ്ഞിരിക്കുന്നു.

ഇക്കാര്യത്തിലുള്ള യുഡിഎഫിന്‍റെ ഇരട്ടത്താപ്പ് പുറത്തു വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലത്ത് യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ ശ്രമിച്ച പല പദ്ധതികളുടെ കള്ളത്തരവും വെളിച്ചത്താകുന്നു. യുഡിഎഫ് സര്‍ക്കാറിന്‍റെ ഒരോ കള്ളക്കളിയും പുറത്തു വന്നുകൊണ്ടിരിക്കുന്നു.യുഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച ബുള്ളറ്റ്‌ ട്രെയിൻ ബ്രോഷർ കത്തിച്ചു കളഞ്ഞതായി വെളിപ്പെടുത്തൽ. ബുള്ളറ്റ്‌ ട്രെയിൻ നടപ്പാക്കൽ മുഖ്യ പരിഗണന’ എന്ന്‌ പ്രചരിപ്പിക്കാൻ അച്ചടിച്ച ലക്ഷക്കണക്കിന്‌ ബ്രോഷറുകളാണ്‌ 2016ലെ തെരഞ്ഞെടുപ്പ്‌ തോൽവിയെ തുടർന്ന്‌ നശിപ്പിച്ചത്‌.

അതിവേഗം ബഹുദൂരം’ എന്ന പരസ്യവാചകത്തോടെ ഉമ്മൻചാണ്ടി സർക്കാർ പ്രധാനമന്ത്രിയിൽനിന്ന് വാങ്ങിച്ചെടുത്ത ആദ്യ ഉറപ്പ് “തിരുവനന്തപുരം ‑കണ്ണൂർ അതിവേഗ ബുള്ളറ്റ് ട്രെയിൻ’. ഡിപിആർ തയ്യാറാക്കാൻ ഇ ‑ശ്രീധരനെ ചുമതലപ്പെടുത്തി. വഴുതക്കാട്‌ “ഹൈ സ്പീഡ് റെയിൽ കോറിഡോർ’ ഓഫീസ് തുടങ്ങി, ടി ബാലകൃഷ്ണനെ എംഡിയാക്കി. ഡിഎംആർസിക്ക്‌ ഇവിടെയും ഇ ശ്രീധരന്‌ കൊച്ചിയിലും ഓഫീസുമൊരുക്കി

1.25 ലക്ഷം കോടിയുടെ പദ്ധതിക്ക്‌ വായ്‌പയ്‌ക്കായി ജൈക്ക, ഫ്രഞ്ച് സർക്കാർ എന്നിവരുമായി ചർച്ച സർവേ പൂർത്തിയാക്കി, അതിരു കല്ലുകളിട്ടു. കാസർകോട്ടുകാർ പരാതിപ്പെട്ടപ്പോൾ മംഗലാപുരത്തേക്ക്‌ നീട്ടാമെന്നായി. ഈരാറ്റുപേട്ടയിൽ പള്ളിക്ക്‌ അടിയിലൂടെ പോകുന്ന പദ്ധതിക്കെതിരെ നിരവധിപേര്‍ രംഗത്തിറങ്ങി. മലപ്പുറത്ത് സോളിഡാരിറ്റിക്കായിരുന്നു എതിർപ്പ്. ആശങ്കയകറ്റാൻ ലഘുലേഖ തയ്യാറാക്കി അതിവേഗ റെയിൽ ഓഫീസിൽ സൂക്ഷിച്ചു; ആറുമാസം വിതരണംചെയ്തില്ല.തെരഞ്ഞെടുപ്പിൽ തിരികെ അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന ബുള്ളറ്റ് ട്രെയിൻ ആയിരിക്കുമെന്ന് ഉറപ്പിച്ച യുഡിഎഫ്‌ എട്ടുനിലയിൽ പൊട്ടിയതോടെ ബ്രോഷറുകളൊന്നടങ്കം കത്തിച്ചു

ഇത്തരമൊരു പദ്ധതി ഉപേക്ഷിച്ചിരുന്നു എന്ന യുഡിഎഫ്‌ വാദം പച്ചക്കള്ളമാണ്. തുടങ്ങിയ ഓഫീസുകൾ പൂട്ടാൻ ഉത്തരവുമിറക്കിയിട്ടില്ല. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രഥമ പരിഗണനാ പദ്ധതിയായിരുന്നു ബുള്ളറ്റ് ട്രയിന്‍. കെ റെയിൽ വിരുദ്ധ കുറ്റിപിഴുതെറിയൽ സമരാഭാസം വെറും രാഷ്ട്രീയ പ്രേരിതമാണ്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തുന്നതിനുമുമ്പ്‌ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ്‌ എംപിമാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധനാടകം പൊളിഞ്ഞു

അതിസുരക്ഷാ മേഖലയായ പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്‌ത എംപിമാരെ ഡൽഹി പൊലീസ്‌ തടഞ്ഞു. എംപിമാരാണെന്നും പാർലമെന്റിൽപോയി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ്‌ എംപിമാർ ബഹളമുണ്ടാക്കി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ്‌ ബലംപ്രയോഗിച്ചു. ഇതിനിടെ, പൊലീസ്‌ മുഖത്തടിച്ചെന്ന്‌ ഹൈബി ഈഡൻ പറഞ്ഞു. പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്‌തെന്ന്‌ രമ്യ ഹരിദാസും ആരോപിച്ചു. ചില മാധ്യമപ്രവർത്തകർക്ക്‌ നേരെയും കൈയേറ്റമുണ്ടായി. വ്യാഴാഴ്‌ച ‘കാര്യമായ സംഭവങ്ങൾ ഉണ്ടാകും’ എന്ന്‌ ചില മാധ്യമപ്രവർത്തകർക്ക്‌ എംപിമാർ വിവരം നൽകിയിരുന്നു

കെ മുരളീധരൻ, ബെന്നിബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ്‌ ബഷീർ, അബ്‌ദുസമദ്‌സമദാനി, എൻ കെ പ്രേമചന്ദ്രൻ, ആന്റോആന്റണി, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്‌, വി കെ ശ്രീകണ്‌ഠൻ, രമ്യ ഹരിദാസ്‌ എന്നിവരാണ്‌ പ്രതിഷേധമായെത്തിയത്‌. വയനാട്‌ എംപി രാഹുൽഗാന്ധിയും കെപിസിസി പ്രസിഡന്റുകൂടിയായ കെ സുധാകരനും മുതിർന്ന നേതാവ്‌ എ കെ ആന്റണിയും ശശി തരൂരും പങ്കെടുത്തില്ല. ഡൽഹിപൊലീസ്‌ നടപടിക്കു പിന്നിൽ എൽഡിഎഫ്‌ സർക്കാരാണെന്ന വിചിത്രവാദവും മാധ്യമങ്ങൾക്ക്‌ മുന്നിൽ എംപിമാർ അവതരിപ്പിച്ചു. 

വിഷയം ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിച്ചു. ഡൽഹി കമീഷണറോട്‌ വിശദീകരണം തേടുമെന്ന്‌ സ്‌പീക്കർ ഓംബിർള പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിൽനിന്ന്‌ റിപ്പോർട്ട്‌ തേടുമെന്ന്‌ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡുവും പ്രതികരിച്ചു.എന്നാൽ, യുഡിഎഫ്‌ എംപിമാരെ കൈയേറ്റം ചെയ്‌തെന്ന ആരോപണം ഡൽഹി പൊലീസ്‌ നിഷേധിച്ചു. 

പാർലമെന്റിലേക്ക്‌ മലയാളത്തിൽ ബഹളമുണ്ടാക്കി നീങ്ങിയവരോട്‌ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെത്തുടർന്ന്‌ തടഞ്ഞു. എംപിമാരാണെന്ന്‌ സ്ഥിരീകരിച്ച്‌ കടത്തിവിട്ടെന്നും പൊലീസ്‌ പ്രസ്‌താവനയിറക്കി.

Eng­lish Summary:Opposition to the K Rail project; Con­gress lies are com­ing out

You may also like thsi video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.