10 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 9, 2024
September 14, 2024
June 8, 2024
June 3, 2024
February 20, 2024
February 14, 2024
February 6, 2024
January 31, 2024

പ്രതിപക്ഷ ഐക്യം ; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 5:06 pm

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം കൂടുതല്‍ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജെഡിയുനേതാവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച നടക്കുക. ഭാരത് ജോഡോ യാത്ര അവസാനിച്ച ശേഷം രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

ബിജെപിയേയും ലാലു പ്രസാദ് യാദവ് വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചുള്ള പ്രതിപക്ഷ പോരാട്ടം വരാനിരക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ വെള്ളിയാഴ്ച ബീഹാറില്‍ റാലി നടത്തുന്നുണ്ട്.

ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ പല മതവിഭാഗങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തിയേക്കാമെന്നും ഇതിന് ജനങ്ങള്‍ വഴങ്ങിക്കൊടുക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബീഹാറിലെ സീമാഞ്ചല്‍ പ്രദേശത്താണ് അമിത് ഷാ റാലി നടത്തുന്നത്. മുസ്‌ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് സീമാഞ്ചല്‍. സെപ്റ്റംബര്‍ 23, 24 തീയതികളിലാണ് അമിത് ഷാ റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ബീഹാറില്‍ ബിജെപിക്ക് അധികാരം നഷ്ടമായതിന് ശേഷമുള്ള ആദ്യ പര്യടനമായിരിക്കും ഇത്.അതേസമയം അമിത് ഷായുടെ റാലിക്ക് ശേഷം മൂന്ന് റാലികള്‍ പ്രദേശത്ത് നടത്താന്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്.ബിജെപി അധികാരം നേടിയെടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പ്രചരണങ്ങളും നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.നേരത്തെ ബിജെപിയെ തുരത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് സിപിഐ, സിപിഐഎം അടക്കമുള്ള ഇടതുപാര്‍ട്ടികളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

Eng­lish Sum­ma­ry: Oppo­si­tion uni­ty; Lalu Prasad Yadav and Nitish Kumar pre­pare to meet Sonia Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.