ഓട്ടൻ തുള്ളൽ വിദ്വാൻ തൃക്കൊടിത്താനം ഗോപാലകൃഷ്ണൻ (63)അന്തരിച്ചു. 34വർഷമായി ഓട്ടൻ തുള്ളൽ രംഗത്ത് നിറസാന്നിധ്യമായിരുന്നു. ആൾ ഇന്ത്യ റേഡിയോയിലും, ദൂര ദർശനിലും പരിപാടി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം 1000ൽ പരം ക്ഷേത്രങ്ങളിൽ ഇതിനോടകം ഓട്ടൻതുള്ളൽ നടത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ ദീപ മഹോത്സവത്തിന് 25വർഷ മായി തുടർച്ചയായി ഓട്ടൻ തുള്ളൽ അരങ്ങേറിയിരുന്നു.
സ്കൂൾ കലോത്സവത്തിന് നിരവധി കുട്ടികളെ ഓട്ടൻതുള്ളൽ പഠിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി ശിഷ്യ ഗണങ്ങളും അദ്ദേഹത്തിനുണ്ട്. മുപ്പത്തിയാറു വർഷം തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്ററി സ്കൂൾ, പായിപ്പാട് പൊടിപ്പാറ സ്കൂളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1മണിക്ക് പാമ്പാടി നെടുമാവ് മുക്കാടി ശങ്കര മംഗലം വീട്ടിൽ.
English Summary: Otten Thullal Vidwan Thrikodithanam Gopalakrishnan passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.