21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 28, 2024
January 28, 2024
November 11, 2023
September 10, 2023
August 31, 2023
January 5, 2023
December 25, 2022
September 16, 2022
July 17, 2022

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; ഓപ്പറേഷൻ അമൃത് പരിശോധന ജില്ലയില്‍ പുരോഗമിക്കുന്നു

Janayugom Webdesk
ആലപ്പുഴ
January 28, 2024 4:04 pm

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ആരോഗ്യവകുപ്പ് ഓപ്പറേഷൻ അമൃത് (ആന്റി മൈക്രോബയൽ റെസിസ്റ്റന്റ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത്) പരിശോധന പുരോഗമിക്കുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വർഷം പൂർണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ആരംഭിച്ചത്. ‘ഓപ്പറേഷൻ അമൃത്’ ന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരിട്ടും നേരിട്ടും പൊതുജന പങ്കാളിത്തത്തോടെയുമാണ് പരിശോധനകളും ബോധവത്കരണവും മറ്റു പ്രവർത്തങ്ങളും നടത്തുന്നത്.

ഓപ്പറേഷന്റെ ഭാഗമായി കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നൽകാം. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കുകയും ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിക്കാതിരിക്കുന്നതിനുള്ള അവബോധവും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട് സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

Eng­lish Sum­ma­ry: Overuse of antibi­otics; Oper­a­tion Nec­tar Inspec­tion is pro­gress­ing in the district

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.