പാലക്കാട് ജില്ലാ കലക്ടറെ 1996 ല്‍ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ ‘പട’ തീയറ്ററിലെത്തി. കുഞ്ചാക്കോ ബോബന്‍, ജോജുജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര പ്രധാന കഥാപാത്രങ്ങളാക്കി കെ.എം. കമല്‍ സംവിധാനം ചെയ്ത ഡ്രാമാറ്റിക് ത്രില്ലറാണ് പടം. ഷൈന്‍ ടോം ചാക്കോ, സലിംകുമാര്‍, സുധീര്‍ കരമന, ടി.ജി. രവി, ജഗീദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്. എന്നിവര്‍ ചിത്രത്തിൽ വേഷമിടുന്നു. .
അയ്യങ്കാളിപ്പട കലക്ടറെ ബന്ദിയാക്കിയത് വലിയ വിവാദമായ സംഭവമായിരുന്നു. ഇതിന്റെ ദൃശ്യവിഷ്‌കാരമാണീ സിനിമയെന്ന് സംവിധായകന്‍ കമല്‍ വാർത്താ പറഞ്ഞു. ഇ ഫോര്‍ എന്റര്‍ടെയിന്റ്‌മെന്റ്, എ.വി.എ. പ്രൊഡക്്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനുപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം നിർവഹിച്ചിട്ടുള്ളത്.
അയ്യങ്കാളിപടയുടെ ഓപ്പറേഷനില്‍ പങ്കെടുത്ത വിളയോടി ശിവന്‍കുട്ടി, കല്ലറ ബാബു, രമേശന്‍ കാഞ്ഞങ്ങാട്, അജയന്‍ മണ്ണൂര്‍ എന്നിവരും വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു.
English Summary: Pada movie of Chackochan hits in theatre
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.