26 December 2025, Friday

ജനവാസമേഖലയിൽ വീണ്ടും പടയപ്പ

Janayugom Webdesk
മൂന്നാർ
July 21, 2024 8:46 pm

ആറു ദിവസമായി സൈലന്റുവാലി എസ്‌റ്റേറ്റിലും കുറ്റിയാർവാലിയിലും നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പൻ ‘പടയപ്പ’ രാത്രി മാട്ടുപ്പെട്ടി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. ശനിയാഴ്ച രാത്രിയോടെ നെറ്റിമേട് റോഡ് വഴി ദേവികുളം പഞ്ചായത്ത് ഓഫീസിലെത്തിയ ആനയെ നാട്ടുകാർ ബഹളം വെച്ച് കാടുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാട്ടുപ്പെട്ടി റോഡിൽ വാഹനങ്ങൾ അരമണിക്കൂറോളം കാട്ടാന തടഞ്ഞുവെച്ചു. ഇതിനിടെ, പഴയ മൂന്നാറിൽ കുട്ടിയാനക്കൊപ്പമെത്തിയ മറ്റൊരു കൊമ്പനും ഭീതി പരത്തി. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി ആർആർടി സംഘം പടയപ്പയെ നിരീഷിച്ച് ജനവാസമേഖലയിൽ നിന്നും അകറ്റി നിർത്തിരുന്നു. എന്നാൽ, വീണ്ടും ആന ജനവാസ മേഖലയിൽ എത്തിയത് ആശങ്കക്ക് ഇടയാക്കുന്നു. 

കടുവയുടെ ആക്രമണം മൂന്നാർ മേഖലയെ വിറപ്പിക്കുന്നതിനിടെയാണ് കാട്ടാന ശല്യം. ടൗണിൽ പോലും കാട്ടാനയുടെ സാന്നിധ്യമുണ്ടായതോടെ രാത്രിയിൽ ഭയം മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തോട്ടം തൊഴിലാളികൾ. വനംമന്ത്രിയുടെ നിർദ്ദേശപ്രകാരം ആർആർറ്റി സംഘം ആനയെ വിദൂരത്തെ കാട്ടിൽ കയറ്റിവിട്ടതിന്റെ ആശ്വാസത്തിലായിരുന്നു തോട്ടം മേഖല. കല്ലാർ എസ്‌റ്റേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതരമായി പരിക്കേറ്റു. 

മേഖലയിലെ ക്ഷീര കർഷകരായ തൊഴിലാളികളുടെ ആറ് പശുക്കളെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ലയത്തിന് സമീപത്തെ കാട്ടിൽ മൂന്ന് കടുവകളെ തൊഴിലാളിൽ കണ്ടതോടെ പുറത്തിറങ്ങാൻ ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു. ഇടവിടാതെ വന്യമൃഗങ്ങളുടെ ആക്രമണം തോട്ടംമേഖലയിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിലും തുടരുമ്പോൾ വനപാലകരുടെ പക്കൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ല. പ്രശ്‌നത്തിൽ സർക്കാര്‍ ഇടപെടൽ ശക്തമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Eng­lish Sum­ma­ry: Padayap­pa again in the res­i­den­tial area
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.