22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പാലക്കാട് പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് മുപ്പത്തി മൂന്നര വര്‍ഷം തടവ് ശിക്ഷ

Janayugom Webdesk
പാലക്കാട്
December 30, 2021 8:21 pm

പട്ടാമ്പി ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തി മൂന്നര വര്‍ഷം തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്കു പുറമേ രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് നടപടി.

2019‑ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയായ പ്രതി കുട്ടിയെ വീട്ടിലേക്കു വിളിച്ചു വരുത്തി കുളക്കടവിലെത്തിച്ചും പല തവണ പീഡനത്തിന് ഇരയാക്കിെന്നാണ് കേസ്. പൊലീസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സലിങിലാണ് പീഡന വിവരം വെളിപ്പെടുന്നത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ഡിവൈഎസ് പി മുരളീധരന്‍, എസ്‌ഐ അനില്‍മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം പൂര്‍ത്തിയാക്കിയത്. അഡ്വ. നിഷ വിജയകുമാര്‍ പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി.

ENGLISH SUMMARY:Palakkad 10-year-old girl sex­u­al­ly assault­ed; Defen­dant was sen­tenced to thir­ty-three years in prison
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.