December 8, 2023 Friday

Related news

December 8, 2023
December 7, 2023
December 7, 2023
December 7, 2023
December 7, 2023
December 6, 2023
December 6, 2023
December 5, 2023
December 5, 2023
December 5, 2023

പാലക്കാട് വീട്ടമ്മ ജീവനൊടുക്കി; സോഷ്യല്‍ മീഡിയ സുഹൃത്ത് അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
October 2, 2023 10:53 am

പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ (39) കഴിഞ്ഞ 19നാണ് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.

എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Palakkad house­wife com­mits sui­cide; The youth was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.