19 December 2024, Thursday
KSFE Galaxy Chits Banner 2

നാടിന്റെ സമഗ്ര വികസനത്തിന്റെ ശക്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: പന്ന്യന്‍ രവീന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 10:43 pm

നിരവധിയായ സഖാക്കൾ ജീവൻ കൊടുത്ത് വളർത്തിയെടുത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നാടിന്റെ സമഗ്ര വികസനത്തിന് ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനമായിരുന്നു പ്രധാനപ്പെട്ട ശക്തി. ഈ പതാക നമ്മുടെയെല്ലാം ഉള്ളിലെ ചുവപ്പിന്റെ ആവേശവും ഈ നാട്ടിലെ ജനങ്ങളുടെ പൊതുവായ പ്രവർത്തനങ്ങൾക്ക് ശക്തിനൽകുന്ന പ്രസ്ഥാനത്തിന്റെ പതാകയുമാണ്. ഏറെ അഭിമാനത്തോടെയാണ് ഈ പതാക ഉയർത്തുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും ഊർജ്ജം പകരാൻ ഈ സമ്മേളനത്തിന് കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.