
1) മിന്നൽ
———————
സ്വപ്നത്തിനപ്പുറം നിൻ മുന്നിലെത്തി
വാക്കുകിട്ടാതെ ഞാൻ നിന്നുരുകവേ
നീ നോക്കിയെന്നു പുഞ്ചിരിച്ചപ്പോൾ
മിന്നലേറ്റപോലെരിഞ്ഞെന്റെ കണ്ണുകൾ
2 ) കാറ്റ്
——————————
നീ പെയ്തുനിന്ന നാളിലെന്നുള്ളത്തിൽ
ജീവിതസ്വപ്നം മുളപൊട്ടിയെത്തിനോക്കി
നീയൊന്നകലും നിമിഷമാ വേരുകൾ
മൃതിവേനലിൽ പൊള്ളിയടർന്നുപോകാൻ
3 ) ഒഴുക്ക്
————————–
കൂരിരുൾമൂടും രാത്രിയിൽ പണ്ടുജീവിത-
കിനാവിന്റെ വഞ്ചി നാം തീർത്തിരുന്നു
ഇന്നിതായൊറ്റയ്ക്കു കണ്ണീർ സമുദ്രത്തിൽ
ദുഃഖത്തിലെനിക്കു തുഴഞ്ഞുപോകാൻ
4 ) പേമാരി
———————–
തോരാതെ കണ്ണീർ തീർക്കുന്നയോർമ്മകൾ
വാരിയെടുക്കുന്നു നിന്നെയെന്നുമോർക്കാൻ
പൂത്തുനിൽക്കവേ മുൾപ്പടർപ്പിൽ ജീവിതം
ചോരവാർന്നു മരിക്കുമ്പോഴൊക്കെയും
5 ) മൂകം
—————
ശൂന്യതമാത്രമായി മറയുന്ന ജീവിതം
ദാരുണവാക്കിൽ നോക്കിടുമ്പോൾ
അന്ധമായൊരാ ജീവൻ കവരുവാൻ-
മൂകമായെന്നുമലറുന്നുവെൻ ശ്വാസം
6 ) ശേഷം
——————-
ഗതിതുലഞ്ഞയപമൃത്യുവിൻ വിത്തുകൾ
നിരാശയിലാഴത്തിൽ കുഴിച്ചിട്ടു ദൈവങ്ങൾ
7 ) ദൂരം
————————
അതിഗൂഡമാം വേർപാടിനപ്പുറം നമ്മളിൽ
അതിഥിയാകുന്ന നിമിഷമണയുമ്പോൾ
നിറഞ്ഞുതെളിയാ മിഴിയാഴിയിൽ നിന്നും
വിജനവെട്ടത്തിൽ തെളിഞ്ഞതും മഴവില്ല്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.