22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024

കേരളത്തിലെ കോവിഡ് രോഗികളില്‍ ‘പരോസ്മിയ’ കൂടിവരുന്നു; ആശങ്ക

Janayugom Webdesk
തിരുവനന്തപുരം
November 10, 2021 10:57 pm

കോവിഡ് ബാധിക്കുന്ന മിക്കവരിലും ഗന്ധവും രുചിയും നഷ്ടപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. ഗന്ധം തിരിച്ചറിയാനുള്ള നാഡീ ഞരമ്പുകളിലെ കോശങ്ങളെ കൊറോണ വൈറസ് ബാധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നാഡീഞരമ്പുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാത്ത ഈ അവസ്ഥയെ ‘പരോസ്മീയ’ എന്നാണ് അറിയപ്പെടുന്നത്. മൂക്കിലേക്കുള്ള നാഡീഞരമ്പുകള്‍ പ്രവര്‍ത്തനം നടക്കാതെ വരുമ്പോഴാണ് ‘പരോസ്മിയ’ എന്ന അവസ്ഥ ഉണ്ടാവുന്നത്. കോവിഡ് ബാധിക്കുന്ന ഒട്ടുമിക്കവരിലും ഈ അവസ്ഥ ഉണ്ടാവാറുണ്ട്. 

സ്ഥിരമായി കഴിക്കുന്ന ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളുടെയും ഗന്ധം ദുര്‍ഗന്ധമായി ആയിരിക്കും പലര്‍ക്കും അനുഭവപ്പെടുക. പലര്‍ക്കും കോവിഡ് മാറിയിട്ടും ഈ അവസ്ഥയില്‍ നിന്ന് മാറ്റമാല്ലാതെ തുടരുന്നതായി കാണുന്നുണ്ടെന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ ​ടി ​എ​സ് അ​നീ​ഷ് പറഞ്ഞു. 

സാധാരണയായി ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​, ബ്രെ​യി​ന്‍ ട്യൂ​മ​ര്‍, അ​പ​സ്​​മാ​രം തുടങ്ങിയ രോഗമുള്ളവര്‍ക്കാണ് പരോസ്മിയ ഉണ്ടാകാറുള്ളത്. കോവിഡ് ബാധിച്ച് രോഗമുക്തരായവരില്‍ പലര്‍ക്കും ഗന്ധം തിരിച്ചറിയാനുള്ള ശേഷി വളരെ വൈകിയാണ് ലഭിക്കുന്നത്. ചി​ല​ര്‍​ക്ക്​ മാ​റാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്നു. ന​ഷ്​​ട​മാ​യ ഗ​ന്ധ​ത്തെ ശ​രി​യാ​യി അ​നു​ഭ​വ​വേ​ദ്യ​മാ​കാ​ന്‍ മ​സ്​​തി​ഷ്​​ക​ത്തെ പ​ഠി​പ്പി​ക്കു​കയാണ്​ പ​ഴ​യ അ​വ​സ്​​ഥ​യി​ലെ​ത്താ​നു​ള്ള മാ​ര്‍​ഗം.

Eng­lish Sum­ma­ry : Paros­mia Increas­es in covid patients

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.