ഇന്ത്യാ വിഭജനത്തിന്റ ശേഷിപ്പുമായി പഞ്ചാബിലെ സത് ലജ് നദിക്ക് കുറുകെയായി ബ്രിട്ടീഷുകാർ പണിത പാലം നമ്മെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നും. അതാണ് കൈസർ ഹിന്ദ് പാലം. 1885ൽ ബ്രിട്ടീഷുകാർ ഫിറോസ്‌പുരിനെ കസൂറുമായി ബന്ധിപ്പിച്ചായിരുന്നു പാലം പണിതത്. ഇന്നും വിസ്മയം തോന്നിപ്പിക്കുന്ന എന്‍ജിനീയറിങ് വൈദഗ്ധ്യം വിളിച്ചോതുന്നതായിരുന്നു ഈ പാലം. മുകളിൽ റോഡ് ഗതാഗതവും താഴെ റയിൽ പാളവുമായി ഡബിൾ ഡക്കർ പാലം.
ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാലത്തിന്റെ രണ്ട് അറ്റത്തെയും ഗ്രാമങ്ങൾ ഇന്ത്യയിലും പാകിസ്ഥാനിലുമായി. വർഗീയ വാദികൾ വെറുതെയിരിക്കുമോ? പാലം തകർക്കപ്പെട്ടു. ഇപ്പോൾ ഏതോ ദുരന്തത്തിന്റ ബാക്കിപത്രം പോലെ സത് ലജ് നദിയിൽ പാലത്തിനെ ഉയർത്തി നിർത്തിയ വലിയ സ്തൂപങ്ങൾ മാത്രമുണ്ട്. പ്രേതഭവനം പോലെ തോന്നിക്കുന്ന റയിൽവേ സ്റ്റേഷൻ ഇപ്പോഴുമുണ്ട്. ഒരു കാലത്ത് യാത്രക്കാരുടെ ബഹളത്തിൽ മുങ്ങിയ സ്റ്റേഷനിൽ ഇപ്പോൾ കേൾക്കാനുള്ളത് മേൽക്കൂരയിൽ കൂട് കൂട്ടിയ പ്രാവുകളുടെ ചിറകടി മാത്രം. ലക്ഷക്കണക്കിന് പേരാണ് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ മതത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടത്. ജീവനില്ലാത്ത പാലത്തിനെപ്പോലും വെറുതെ വിടാത്ത മത ഭ്രാന്തന്മാർ മനുഷ്യരെ വെറുതെ വച്ചേക്കുമോ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.