രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ച പ്രവചിച്ച കുത്തക മാധ്യമങ്ങളെ ഞെട്ടിക്കുന്ന വലിയ ഉയിർത്തെഴുന്നേല്പിനാണ് സിപിഐ പാർട്ടി കോൺഗ്രസ് വേദിയായതെന്ന് പാർട്ടി ദേശീയ കൗൺസിൽ അംഗവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി ആർ അനിൽ പറഞ്ഞു. സിപിഐ നെടുമങ്ങാട് മണ്ഡലം ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപിയോ എംഎൽഎയോ മറ്റു ജനപ്രതിനിധികളോ ഇല്ലാതിരുന്നിട്ടും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന വിജയവാഡ സമ്മേളനം കുറ്റം കണ്ടെത്താൻ വണ്ടികയറി എത്തിയ കുത്തക മാധ്യമങ്ങളുടെയെല്ലാം കണ്ണു തുറപ്പിക്കുകയായിരുന്നു. കുറ്റമറ്റ നിലയിൽ സമ്മേളനം നടത്താനായപ്പോൾ രാജ്യത്തെ മാധ്യമങ്ങൾ പൂർണമായി പിന്തുണച്ചു. രാജ്യത്ത് മതേതര ശക്തികളുടെ യോജിപ്പിലൂടെ ബിജെപിയെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കാര്യങ്ങളോട് അടുക്കുമ്പോൾ തമ്മിലടിക്കുന്ന കോൺഗ്രസിനെ എങ്ങനെയാണ് വിശ്വാസത്തിൽ എടുക്കുക. യുപി, മണിപ്പൂർ, പഞ്ചാബ്, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഉദാഹരണമാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മതേതര കക്ഷികളുടെ ഏകോപനത്തിന് പാർട്ടി നിർണായക പങ്കു വഹിക്കും.
സമ്മേളനങ്ങൾ പിന്നിട്ടതോടെ സിപിഐ ഏറെ മുന്നോട്ടു പോയെന്ന് ഇതര രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം സമ്മതിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ വരിക്കാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കേണ്ടതിന്റെ അനിവാര്യത പാർട്ടി അംഗങ്ങളും ബഹുജന മുന്നണി പ്രവർത്തകരും തിരിച്ചറിയണം. 24,000 പാർട്ടി മെമ്പർഷിപ്പ് ഉള്ള ജില്ലയിൽ ബഹുജന മുന്നണി അംഗങ്ങളെ കൂടി രംഗത്തിറക്കാൻ സാധിച്ചാൽ ജനയുഗത്തിന്റെ പ്രചാരം വളരെയേറെ മുന്നിലെത്തും, ചുമട്ടുതൊഴിലാളി യൂണിറ്റുകളും എഐവൈഎഫ് പഞ്ചായത്ത് കമ്മിറ്റികളും ഓരോ പത്രം വീതം നിർബന്ധമായും എടുക്കണം. ബ്രാഞ്ചിൽ അംഗങ്ങൾ ചേർന്ന് ഒരു പത്രം എടുക്കണം. പാർട്ടി ബ്രാഞ്ചുകൾ വിളിച്ചു ചേർത്ത് ജനയുഗം ക്യാമ്പയിൻ ലക്ഷ്യത്തിലെത്തിക്കണമെന്നും ജി ആർ അനിൽ പറഞ്ഞു.
പി എം സുൽത്താൻ സ്മാരക ഹാളിൽ പാർട്ടി മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ എസ് ആർ വിജയൻ, പി കെ സാം,വി രാജീവ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം — ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, വർഗ ബഹുജന സംഘടന നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
English Summary: Party Congress as platform for resurgence of Communist Party: Minister GR Anil
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.