5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 15, 2024
November 19, 2023
April 29, 2023
April 16, 2023
July 16, 2022
May 17, 2022
January 12, 2022
December 23, 2021

പാര്‍ട്ടി സര്‍ക്കാരിനുംമുകളിലെന്ന് മനസിലാക്കണം: യുപിയില്‍ ആദിത്യനാഥിനെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി

അണികളെ വെട്ടിലാക്കി മുഖ്യമന്ത്രി- ഉപമുഖ്യമന്ത്രി പോര് 
Janayugom Webdesk
ലഖ്നൗ
July 15, 2024 7:56 pm

പാര്‍ട്ടി സംഘടന സര്‍ക്കാരിനും മേലെയാണെന്നും എല്ലാവരും അത് മനസിലാക്കണമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉത്തർപ്രദേശിലെ ദയനീയ പ്രകടനത്തിനുപിന്നാലെ ബിജെപി ഞായറാഴ്ച നടത്തിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മൗര്യ മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ തുറന്നടിച്ചത്. ഇതോടെ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.

ബിജെപി പ്രവര്‍ത്തകര്‍ ആദിത്യനാഥിന്റെ ഭരണത്തില്‍ തൃപ്തരല്ലെന്നും ആദിത്യനാഥ് സർക്കാരിൽ പ്രവർത്തകർക്ക് അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിത്യനാഥ് സര്‍ക്കാരിന്റെ അമിത ആവേശമാണ് ലോക്സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവയ്ക്കാൻ കാണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയിലുള്ള തന്റെ അതൃപ്തി നേരത്തെ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ മൗര്യ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗങ്ങളിൽ നിന്നും അദ്ദേഹം അകലം പാലിച്ചതിന്റെ കാരണം ഇതോടെ വ്യക്തമായത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ക്ഷീണം വരുത്തിയിട്ടുണ്ട്.

2027ൽ ബിജെപി വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയില്ലെന്നും ഉത്തർപ്രദേശിൽ പാർട്ടി വളരെ മോശമായ അവസ്ഥയിലാണെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപി നിയമസഭാംഗം രമേഷ് ചന്ദ്ര മിശ്ര പറഞ്ഞിരുന്നു. സംസ്ഥാനത്ത് കാര്യങ്ങൾ ശരിയാക്കാൻ കേന്ദ്ര പാർട്ടി നേതൃത്വത്തിന്റെ ഇടപെടലും മിശ്ര ആവശ്യപ്പെട്ടിരുന്നു. ഈ സർക്കാരിനു കീഴിൽ അഴിമതി പലമടങ്ങ് വർധിച്ചതായി പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മോത്തി സിങ്ങും അഭിപ്രായപ്പെട്ടിരുന്നു.

ആദിത്യനാഥിനെതിരെ പുതിയ മുന്നണി രൂപീകരിക്കുന്നതിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുന്നത് പാർട്ടിക്ക് ബുദ്ധിമുട്ടാകുമെന്ന് ഹൈക്കമാൻഡിനെ അറിയിക്കാനുമുള്ള ശ്രമമായാണ് മൗര്യയുടെയും പാർട്ടി നേതാക്കളുടെയും പരാമര്‍ശങ്ങള്‍ വിലയിരുത്തപ്പെടുന്നതെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ ആദിത്യനാഥിനെ ലക്ഷ്യംവച്ചുള്ള മൗര്യയുടെ പരാമര്‍ശങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നതിന്റെ ആശങ്കയിലാണ് അണികളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Eng­lish Sum­ma­ry: par­ty is above the gov­ern­ment: Deputy Chief Min­is­ter open­ly fights against Adityanath in UP

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.