19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2023
March 27, 2023
January 21, 2023
November 2, 2022
October 25, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022

ഇലന്തൂരിലെ നരബലി; പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
October 11, 2022 2:51 pm

പത്തനംതിട്ട ഇലന്തൂരിലെ നരബലിയ്ക്കിരയായ പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.വീടിന് സമീപത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. റോസ്ലി എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്.
സംഭവത്തിൽ ഇലന്തൂർ സ്വദേശികളായ ഭഗത് സിംഗ്, ലൈല ദമ്പതികളും പെരുമ്പാവൂർ സ്വദേശിയായ ഏജൻ്റ് റഷീദും ആറസ്റ്റിലായിട്ടുണ്ട്. ഭഗത് സിംഗ് ലൈല ദമ്പതികളുടെ ഇലന്തൂരിലെ വീട്ടിലാണ് മൃതദേം മറവ് ചെയ്തത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ആർ ടി ഓ ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എ ഡി ജി പി നിശാന്തിനി അന്വേഷണത്തിന് നേതൃത്വം നൽകാൻ ഉടൻ എത്തിച്ചേരും. വനിതാ കമ്മീഷൻ ചെയർ പേഴ്സണും സ്ഥലത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Pathanamthit­ta human sac­ri­fice updation

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.