നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. വിനയന്‍ സംവിധാനം ചെയ്ത് ശ്രീ കോകുലം മൂവിസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന് യൂട്യൂബില്‍ മികച്ച പ്രേക്ഷക സ്വീകരണമാണ് ലഭിക്കുന്നത്.
നവോത്ഥാന പ്രവർത്തനത്തിനപ്പുറം അനീതി എവിടെക്കണ്ടാലും അതിനെ ശക്തമായി എതിർക്കുകയും വേണ്ടി വന്നാൽ ആയുധമെടുത്തു പോരാടുകയും ചെയ്തിരുന്ന ധീരനായ യോദ്ധാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. എന്നാല്‍ പില്‍ക്കാലത്ത് മഹാരാജാവ് പണിക്കർ പട്ടം കൊടുത്തു ബഹുമാനിച്ചിട്ടും ചരിത്രത്തിൻെറ ഏടുകളിൽ അദ്ദേഹം തമസ്കരിക്കപ്പെടുകയായിരുന്നു. ആ ഇതിഹാസ പുരുഷനെ വീണ്ടും ഓര്‍ത്തെടുത്ത് സംവിധായകന്‍ വിനയന്‍ എല്ലാവർക്കും ആസ്വാദ്യകരമായ രീതിയിൽ തികച്ചും ഒരു മാസ്സ് എൻറർടൈനാറായാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത്..
ഇക്കഴിഞ്ഞ ദിവസം സെന്‍സര്‍ കട്ട്സ് ഒന്നുമില്ലാതെ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൻെറ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല എന്നതിൽ വളരെ സന്തോഷവും. കണ്ടവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടു എന്നതിൽ അതിലേറെ സന്തോഷവും ഓണത്തിന് തീയറ്ററുകളിൽ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാൻ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു സംവിധായകന്‍ വിനയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സംവിധായകൻ വിനയൻ നടൻ സിജു വിത്സനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് വിനയൻ. മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്ന വിവരമാണ് വിനയൻ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് ശബ്ദം പകരുകയാണ് ഇരുവരും ചെയ്തിരിക്കുന്നത്.
മലയാള സിനിമാ മേഖലയിലെ തന്റെ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടുതന്നെ തന്റെ സിനിമയ്ക്കൊപ്പം നിന്നതില്‍ സന്തോഷവും സ്നേഹവും അറിയിക്കുകയാണ് വിനയൻ. സെപ്റ്റംബര്‍ എട്ടിന് തിരുവോണ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
English Summary:pathonpatham noottandu trailer released
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.