12 September 2024, Thursday
KSFE Galaxy Chits Banner 2

പ്രതീക്ഷ വാനോളമുയർത്തി “കുമാരി” ട്രെയ്‌ലർ; ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും

Janayugom Webdesk
October 25, 2022 5:03 pm

മിത്തും യാഥാർത്ഥ്യവും ഇടകലർന്ന് കഥ പറയുന്ന ചിത്രങ്ങൾ എപ്പോഴും പ്രേക്ഷക പ്രീതി നേടുന്ന ചിത്രങ്ങളായി മാറാറുണ്ട്. അത്തരത്തിൽ മലയാളിത്തമുള്ള ഒരു ചിത്രം കൂടി കാഴ്ച്ചക്കാർക്ക് മുന്നിലേക്ക് എത്തുകയാണ്. നിർമ്മൽ സഹദേവ് ഒരുക്കുന്ന “കുമാരി”. ‘തുമ്പട്’, ഇപ്പോൾ തിയറ്ററിൽ പ്രദർശന വിജയം നേടി മുന്നേറുന്ന ‘കാന്താര’ എന്നി ചിത്രങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷക സമൂഹത്തിന് അതെ രീതിയിൽ തന്നെ ആസ്വദിക്കാൻ വ്യത്യസ്തമായ ഒരു കഥയാണ് നിർമ്മൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകർക്ക് പ്രതീക്ഷ കൂടിയെന്നതും വ്യക്തം.

“കുമാരി” ഒക്ടോബർ 28നു പ്രദർശനത്തിന് എത്തുമ്പോൾ ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ താരമൂല്യം ഒന്നുകൂടി ഉയരുകയാണ്. അന്യഭാഷകളിൽ പ്രദർശനത്തിന് എത്തിയ ഹിറ്റ് സിനിമകളുടെ ഭാഗമായി ഇപ്പോൾ തന്നെ താരമൂല്യം ഉയർന്നിരിക്കുകയാണ്. ‘രണം’ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷക പ്രീതി നേടിയ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രവും വ്യത്യസ്തമായി ഒരുക്കുമ്പോൾ കാഴ്ച്ചക്കാരുടെ പ്രതീക്ഷ വാനോളമാണ്. “കുമാരി” എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകൾ അത്തരത്തിലുള്ള സൂചനയാണ് ഇതു വരെ നൽകിയിരിക്കുന്നത്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് സംവിധാനമികവ് തന്നെയാകും. ജേക്ക്സ് ബിജോയ് ഒരുക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനമികവും ചിത്രത്തിലെ കഥാപാത്രങ്ങൾക്കായി ഒരുക്കിയ വസ്ത്രങ്ങളും അവരുടെ രൂപഭാവങ്ങൾക്ക് പെർഫഷൻ നൽകുന്ന ചമയവും അതെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രാഹണമികവും ഒപ്പം കെട്ടൊറുപ്പുള്ള തിരക്കഥയുടെ പിൻബലവും ചേരുമ്പോൾ പ്രേക്ഷകർ തീയറ്റർ വിജയമാക്കി മാറ്റും കുമാരിയെ എന്നുറപ്പിക്കാം.

കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഷൈൻടോം ചാക്കോ, സുരഭി ലക്ഷ്‌മി, തൻവി റാം, രാഹുൽ മാധവ് ‚ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് പ്രേക്ഷകർക്ക് മുന്നിൽ ‘കുമാരിയെ അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ.

Eng­lish Sum­ma­ry: kumari movie trail­er out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.