
കലോത്സവത്തിന് രുചിയുടെ വൈവിദ്യമൊരുക്കി പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവ കലവറ ഇന്നു തുറക്കുമ്പോൾ വ്യത്യസ്തമായൊരു വിഭവമാണ് ഒരുങ്ങുന്നത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം തുടങ്ങി പ്രോട്ടീൻ സമൃദ്ധമായ കൊങ്കിണി ദോശയാണ് കലവറയുടെ ആകർഷണം.
നൃത്തം ചെയ്യുന്നവർക്ക് നല്ല എനർജി ലഭിക്കണം അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുമാത്രം 4,000 കൊങ്കിണി ദോശയാണ് വിളമ്പുന്നത്. കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്. 80 അംഗ സംഘവുമായാണ് പഴയിടം ഇത്തവണ കലോത്സവത്തിനെത്തിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. ഇന്നലെ മന്ത്രി വി ശിവൻകുട്ടി കലവറ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.