ചൈനീസ് വനിതാ ടെന്നിസ് താരം പെങ് ഷുവായിയുടെ സുരക്ഷാ ആശങ്കകളുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കേണ്ടിയിരുന്ന എല്ലാ ടെന്നിസ് ടൂര്‍ണമെന്റുകളും അന്താരാഷ്ട്ര വനിതാ ടെന്നിസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) റദ്ദാക്കി. കോവിഡ് സമയത്ത് മാറ്റിവയ്ക്കപ്പെട്ട 11 ടൂര്‍ണമെന്റുകളാണ് ചൈനയില്‍ നടക്കേണ്ടിയിരുന്നത്. ഇവയാണ് ഇപ്പോള്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
ചൈനയുടെ മുന്‍ ഉപ പ്രധാനമന്ത്രിയായിരുന്ന സാങ് ഗാവോലിക്കെതിരെ പെങ് ഷുവായി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ 35 കാരിയായ താരം പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷയായി. സംഭവം കായികലോകം ഏറ്റെടുത്തതോടെ ചൈനീസ് മാധ്യമങ്ങള്‍ ഷുവായിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. താരം സുരക്ഷിതയാണെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്. ഡബിള്‍സ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് പെങ്. ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
english summary;Peng Shuai Controversy
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.