23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
May 2, 2024
February 10, 2024
January 15, 2024
December 22, 2023
December 10, 2023
November 18, 2023
August 31, 2023
August 12, 2023
August 4, 2023

കോര്‍ബെവാക്സിന് കുട്ടികളില്‍ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2022 9:35 pm

കോര്‍ബെവാക്സ് കോവിഡ് വാക്സിന് കുട്ടികള്‍ക്കുള്ള അടിയന്തര ഉപയോഗത്തിന് അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുക. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോളജിക്കല്‍ ഇ ലിമിറ്റഡാണ് കോര്‍ബെവാക്‌സ് വികസിപ്പിച്ചത്.

കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കോര്‍ബെവാക്സ്. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്‌സിന്‍ കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. കോര്‍ബെവാക്സ് ഉപയോഗിക്കുന്നവരില്‍ ഉയര്‍ന്ന തോതില്‍ ആന്റിബോഡി ഉല്പാദനം നടക്കുന്നുണ്ടെന്ന് എടിഎജിഐ മേധാവി ഡോ എന്‍ കെ അറോറ പറഞ്ഞു.

 

Eng­lish Sum­ma­ry: Per­mis­sion for emer­gency use of Cor­be­vax in children

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.