മൈസൂരിലെ സ്വകാര്യ കോളജിൽ ഹിജാബിന് അനുമതി നൽകാൻ മാനേജ്‌മെന്റ് യൂണിഫോം നിയമം റദ്ദാക്കി. കർണാടകയിൽ ഹിജാബ് നിരോധനത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു കോളേജ് ഹിജാബിന് അനുമതി നൽകുന്നത്. ഹിജാബ് നിരോധനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ കോളജിന്റെ നടപടി.
ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ നാലു വിദ്യാർഥികൾ ക്ലാസിൽ വരാതെ പ്രതിഷേധിക്കുകയായിരുന്നുവെന്നും തുടർന്ന് കോളജിലെത്തി നടത്തിയ ചർച്ചയിൽ യൂണിഫോം ഒഴിവാക്കി അവർക്ക് പഠനാവസരം നൽകുകയായിരുന്നുവെന്നും മൈസൂരുവിലെ പ്രീ യൂനിവേഴ്‌സിറ്റി എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായ ഡി കെ ശ്രീനിവാസ മൂർത്തി പറഞ്ഞു.
English Summary: Permission for hijab; College in Karnataka repeals uniform law
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.