8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024

വോട്ടിങ് യന്ത്രം: ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2022 8:06 pm

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിന് അനുമതി നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച അപേക്ഷയില്‍, മറ്റേതെങ്കിലും ബെഞ്ച് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

ഇവിഎമ്മുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പ് പാർലമെന്റ് പാസാക്കിയിട്ടില്ലെന്നും ഇവിഎം ഉപയോഗം നിര്‍ബന്ധിതമായി അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ശർമ ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമ മന്ത്രാലയം എതിര്‍കക്ഷിയായ ഹര്‍ജിയിൽ വ്യവസ്ഥ അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
eng­lish sum­ma­ry; Per­mit­ting the Use of Elec­tron­ic Vot­ing Machines peti­tion will be con­sid­ered by the Supreme Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.